ര്‍പുതിയ വാര്‍ത്തകള്‍

പുതിയ വാര്‍ത്തകള്‍: സ്കൂള്‍ വാര്‍ഷികാഘോഷം മാര്‍ച്ച് 22......എല്ലാവരെയും സ്വാഗതം ചെയ്യുന്നു....

Sunday 18 January 2015

POST 3


മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്നു


മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്നു
മങ്കട ഗവ:എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മങ്കടയുടെ ചരിത്രം രേഖപ്പെടുത്തി ഒരു സുവനീരായി പുറത്തിറക്കാന്‍തീരുമാനിച്ചു. വള്ളുവനാടിന്റെ പ്രധാന ഭൂമികയായ മങ്കടയുടെ ലഭ്യമായ ചരിത്രം സത്യസന്ധമായി തയ്യാറാക്കുന്നതിനായി മങ്കട സ്വദേശിയും കോഴിക്കോട് സര്‍വ്വകലാശാല ചരിത്രവിഭാഗം ഫാക്കല്‍റ്റിയുമായയ ഡോ.ശിവദാസ്,ഇഖ്ബാല്‍ മാസ്റ്റര്‍ മങ്കട, സമദ്മങ്കട,ഗോപാലന്‍ പടുവില്‍,,ചുണ്ടയില്‍ അരവിന്ദന്‍,റഹ്മത്തുള്ള മാസ്റ്റര്‍ പരിയംതടത്തില്‍,ഗോപാലന്‍ മാസ്റ്റര്‍, ഉമര്‍തയ്യില്‍, ഡോ.സിജിന്‍, ഹംസമാസ്റ്റര്‍,സുരേന്ദ്രന്‍,റിയാസ് കെ.ടി,അബ്ദുറഹിമാന്‍ ആലങ്ങാടന്‍, ടി.ഹമീദ്, സമദ് പറച്ചിക്കോട്ടില്‍,കമാല്‍ അഹമ്മദ്,കൃഷ്ണമൂര്‍ത്തി,മുസ്തഫമാസ്റ്റര്‍,ഫരീദടീച്ചര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയ്ക്ക് രൂപം നല്‍കി.ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്കടയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ആവശ്യമാണ്.മങ്കടയെകുറിച്ച് ചരിത്രകാരന്‍മാര്‍ തയ്യാറാക്കുന്ന പേപ്പറുകള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കുന്നതായിരിയ്ക്കും .മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ടരേഖകള്‍, ചിത്രങ്ങള്‍, സംഭവങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ കയ്യിലുള്ളവര്‍ സുവനീര്‍കമ്മിറ്റിക്ക് കൈമാറി ചരിത്രരചനയില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മങ്കടയുടെ ചരിത്രരേഖകള്‍ ഭാവിതലമുറക്കായുള്ള ഒരു സൂക്ഷിപ്പായതിനാല്‍ ഏറ്റവും നല്ലരീതിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.രേഖകള്‍ അയക്കുന്നതിനും ആശയവിനിമയത്തിനുമായി താഴെതന്നിരിക്കുന്ന വിലാസം ഉപയോഗിക്കുക.
മുഹമ്മദ് ഇഖ്ബാല്‍,ചെയര്‍മാന്‍,സുവനീര്‍ കമ്മിറ്റി,മങ്കട ഗവ:എല്‍.പി.സ്കൂള്‍,മങ്കട പി.-679324,മലപ്പുറം ജില്ല.-മെയില്‍ iqumkd@gmail.com

start

മങ്കട ഗവ:എല്‍.പി സ്കൂളിന്റെ ചരിത്രവും വര്‍ത്തമാനവുമായി ......

www.glpsmankada.blogspot.in