ര്‍പുതിയ വാര്‍ത്തകള്‍

പുതിയ വാര്‍ത്തകള്‍: സ്കൂള്‍ വാര്‍ഷികാഘോഷം മാര്‍ച്ച് 22......എല്ലാവരെയും സ്വാഗതം ചെയ്യുന്നു....

Friday, 27 February 2015

history seminar

 മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും

ചരിത്ര സെമിനാര്‍
01/03/2015 ഞായര്‍ 10 am
ജി.എല്‍.പി.എസ് മങ്കട
സ്വാഗതം : അശോകന്‍.സി (പ്രസിഡന്റ്.പി.ടി.)
മോഡറേറ്റര്‍ : മുഹമ്മദ് ഇഖ്ബാല്‍.പി (ചെയര്‍മാന്‍ ,സുവനീര്‍ കമ്മിറ്റി)
ഉദ്ഘാടനം : ഡോ.വിജയലക്ഷ്മി
(മുന്‍ ചരിത്ര വിഭാഗം മേധാവി.NSS കോളേജ് മഞ്ചേരി)
പ്രബന്ധാവതരണങ്ങള്‍ :
  • മലബാര്‍ കലാപകാലഘട്ടങ്ങളിലെ മങ്കട
    ഡോ.ശിവദാസന്‍(അസോ.പ്രൊഫ.കോഴിക്കോട് സര്‍വ്വകലാശാല)
  • വള്ളുവ കാലഘട്ടത്തിലെ  മങ്കട
    ശ്രീ.എസ്.രാജേന്ദു ധര്‍മ്മോത്ത്(ചരിത്ര ഗവേഷകന്‍)
  • HISTORICAL GEOGRAPHY OF MANKADA
    ഭവ്യമോള്‍ ,മങ്കട
  • സ്വാതന്ത്ര്യ സമരത്തിലെ വള്ളുവനാടന്‍ സാന്നിദ്ധ്യം
    സമദ് മങ്കട
  • മങ്കടയുടെ വിദ്യാഭ്യാസ സാമൂഹ്യസാംസ്കാരിക വളര്‍ച്ച
    റിയാസ് കേരളാംതൊടി
  • CASTE AND COMMUNITY FORMATION IN MANKADA
    ഗോപാലന്‍ പടുവില്‍
    നന്ദി : ഫരീദ.ടി കണ്‍വീനര്‍ ,സുവനീര്‍ കമ്മിറ്റി
    ഏവര്‍ക്കും സ്വാഗതം സ്വാഗതസംഘം


Wednesday, 18 February 2015

seminar

ചരിത്ര സെമിനാര്‍
മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി  മാര്‍ച്ച് ഒന്നിന് രാവിലെ പത്തുമണിയ്ക്ക് 
മങ്കട എല്‍.പി സ്കൂള്‍ അങ്കണത്തില്‍ വെച്ച് മങ്കടയുടെ ചരിത്രസെമിനാര്‍ നടക്കുന്നു.മങ്കടയെ സ്നേഹിക്കുന്ന എല്ലാവരെയും സെമിനാറിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ തുടര്‍പോസ്റ്റുളില്‍



പത്രവാര്‍ത്ത -

പത്രവാര്‍ത്ത -


Saturday, 14 February 2015

സുവനീര്‍ കമ്മിറ്റി

സുവനീര്‍ കമ്മിറ്റി മീറ്റിംഗ്  
14/02/2015 2pm


Sunday, 18 January 2015

POST 3


മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്നു


മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്നു
മങ്കട ഗവ:എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മങ്കടയുടെ ചരിത്രം രേഖപ്പെടുത്തി ഒരു സുവനീരായി പുറത്തിറക്കാന്‍തീരുമാനിച്ചു. വള്ളുവനാടിന്റെ പ്രധാന ഭൂമികയായ മങ്കടയുടെ ലഭ്യമായ ചരിത്രം സത്യസന്ധമായി തയ്യാറാക്കുന്നതിനായി മങ്കട സ്വദേശിയും കോഴിക്കോട് സര്‍വ്വകലാശാല ചരിത്രവിഭാഗം ഫാക്കല്‍റ്റിയുമായയ ഡോ.ശിവദാസ്,ഇഖ്ബാല്‍ മാസ്റ്റര്‍ മങ്കട, സമദ്മങ്കട,ഗോപാലന്‍ പടുവില്‍,,ചുണ്ടയില്‍ അരവിന്ദന്‍,റഹ്മത്തുള്ള മാസ്റ്റര്‍ പരിയംതടത്തില്‍,ഗോപാലന്‍ മാസ്റ്റര്‍, ഉമര്‍തയ്യില്‍, ഡോ.സിജിന്‍, ഹംസമാസ്റ്റര്‍,സുരേന്ദ്രന്‍,റിയാസ് കെ.ടി,അബ്ദുറഹിമാന്‍ ആലങ്ങാടന്‍, ടി.ഹമീദ്, സമദ് പറച്ചിക്കോട്ടില്‍,കമാല്‍ അഹമ്മദ്,കൃഷ്ണമൂര്‍ത്തി,മുസ്തഫമാസ്റ്റര്‍,ഫരീദടീച്ചര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയ്ക്ക് രൂപം നല്‍കി.ഭാരിച്ച ഉത്തരവാദിത്വമുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്കടയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ആവശ്യമാണ്.മങ്കടയെകുറിച്ച് ചരിത്രകാരന്‍മാര്‍ തയ്യാറാക്കുന്ന പേപ്പറുകള്‍ മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കുന്നതായിരിയ്ക്കും .മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ടരേഖകള്‍, ചിത്രങ്ങള്‍, സംഭവങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ കയ്യിലുള്ളവര്‍ സുവനീര്‍കമ്മിറ്റിക്ക് കൈമാറി ചരിത്രരചനയില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മങ്കടയുടെ ചരിത്രരേഖകള്‍ ഭാവിതലമുറക്കായുള്ള ഒരു സൂക്ഷിപ്പായതിനാല്‍ ഏറ്റവും നല്ലരീതിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.രേഖകള്‍ അയക്കുന്നതിനും ആശയവിനിമയത്തിനുമായി താഴെതന്നിരിക്കുന്ന വിലാസം ഉപയോഗിക്കുക.
മുഹമ്മദ് ഇഖ്ബാല്‍,ചെയര്‍മാന്‍,സുവനീര്‍ കമ്മിറ്റി,മങ്കട ഗവ:എല്‍.പി.സ്കൂള്‍,മങ്കട പി.-679324,മലപ്പുറം ജില്ല.-മെയില്‍ iqumkd@gmail.com

start

മങ്കട ഗവ:എല്‍.പി സ്കൂളിന്റെ ചരിത്രവും വര്‍ത്തമാനവുമായി ......

www.glpsmankada.blogspot.in